District News
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രളയം അടിയന്തര പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ അടിയന്തിര സഹായം അനുവദിക്കുമെന്നും ചെറുപുഴ പഞ്ചായത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വി. കുഞ്ഞികൃഷ്ണൻ എംഎൽഎ, പയ്യന്നൂർ തഹസീൽദാർ കെ.പി. പോൾ എന്നിവർ അറിയിച്ചു.
യോഗത്തിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, പയ്യന്നൂർ തഹസിൽദാർ കെ.പി. പോൾ, എഡിപി പി.വി.കെ. മഞ്ജുഷ, പയ്യന്നൂർ ബിഡിഒ കെ. മോഹനൻ, ചെറുപുഴ എസ്ഐ ക്ലിന്റ് മാത്യു, പഞ്ചായത്ത് സെക്രട്ടറി ബിറ്റാജ് തോമസ്, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ചെറുപുഴ പഞ്ചായത്തിലെ 10 വാർഡുകളിലാണ് പ്രളയം ദുരിതം വിതച്ചത്. ഓരോ വാർഡിലേയും മെമ്പർമാർ ദുരിതങ്ങളെക്കുറിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും വിവരിച്ചു. ദുരിതാശ്വാസക്യാമ്പുകളുടെ പ്രവർത്തനങ്ങൾ ബന്ധപ്പെടവർ വിശദീകരിച്ചു. ക്യാമ്പിൽ കഴിയുന്നവർക്ക് വീടുകളിലേയ്ക്ക് മടങ്ങുമ്പോൾ ആവശ്യ സൗകര്യങ്ങൾ ഒരുക്കുമെന്നും കിണറുകൾ ശുചീകരിക്കുന്നതിനും അതുവരെ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർ സഹായം ലഭിക്കുന്നതിന് പഞ്ചായത്തിൽ വെള്ള പേപ്പറിൽ അപേക്ഷ നൽകിയാൽ മതിയെന്നും ഉദ്യോഗസ്ഥർ വീട്ടിലെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. തകർന്ന റോഡുകൾ അടിയന്തിരമായി ഗതാഗതയോഗ്യമാക്കാനും തകരാറിലായ വൈദ്യുതി സംവിധാനം പുനഃസ്ഥാപിക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൃഷി നാശത്തിന്റെ കണക്കുകൾ രണ്ടു ദിവസത്തിനുള്ളിൽ വ്യക്തമാകുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
District News
ഈരാറ്റുപേട്ട: ശനിയാഴ്ച ഈരാറ്റുപേട്ട നഗരസഭാ പ്രദേശത്തുണ്ടായ മഹാ പ്രളയത്തിൽ നാനൂറോളം വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിക്കുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നൂറ്റന്പതിൽപരം കടകളിലും വെള്ളം കയറി സാധനസാമഗ്രികൾ നശിച്ചിട്ടുണ്ട്. ഇതുമൂലം നഗരസഭയിൽ മാത്രം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി നഗരസഭാ ചെയർപേഴ്സൺ വി.പി. നാസർ പറഞ്ഞു. ഇതു പരിഹരിക്കാനായിനഗരസഭയിലെ ജനങ്ങൾക്കും സമീപ പഞ്ചായത്തുകളിൽ പ്രകൃതി ദുരന്തം നേരിട്ടവർക്കും സ്പെഷൽ പാക്കേജ് അനുവദിക്കണം.
ദുരിതത്തിലായവർക്കു ഭക്ഷണം എത്തിക്കാനായി തോട്ടുമുക്കിലെ നൈനാർ പള്ളി കെട്ടിടത്തിൽ നഗരസഭയുടെയും പൗരാവലിയുടെയും നേതൃത്വത്തിൽ സൗഹൃദ കിച്ചൻ ആരംഭിച്ചതായും ഇവിടുത്തെ കളക്ഷൻ പോയിന്റുമായി എല്ലാവരും സഹകരിക്കണമെന്നും നഗരസഭാ ചെയർപേഴ്സൺ അഭ്യർഥിച്ചു.
നദികളുടെയും ഡാമുകളുടെയും സ്വാഭാവിക ആഴം പുനഃസ്ഥാപിക്കണമെന്ന്
പാലാ: സംസ്ഥാനത്തെ ഡാമുകളിലും നദികളിലും പുഴകളിലും സര്ക്കാര് നിയന്ത്രണത്തില് ശാസ്ത്രീയമായും നിയന്ത്രിതമായും മണല്വാരല് പുനരാരംഭിച്ചാല് വെള്ളപ്പൊക്കത്തിന്റെ തീവ്രത ഗണ്യമായി കുറയ്ക്കാനാകുമെന്ന് മഹാത്മാഗാന്ധി നാഷണല് ഫൗണ്ടേഷന്. സംസ്ഥാനത്ത് അടുത്തകാലത്തായി ആവര്ത്തിക്കുന്ന വെള്ളപ്പൊക്കങ്ങളില് വലിയൊരു പങ്കും മനുഷ്യനിര്മിതമാണെന്നും ഇത്തവണ പാലാ ഉള്പ്പെടെയുള്ള പ്രദേശങ്ങളില് വളരെ കുറഞ്ഞ സമയത്തിനുള്ളില് വെള്ളപ്പൊക്കമുണ്ടായത് ചെളി, തിട്ടകള്, മരങ്ങള്, ചെടികള് എന്നിവ ജലപ്രവാഹം തടസപ്പെടുത്തുന്ന സാഹചര്യത്തെത്തുടർന്നാണെന്നും ഫൗണ്ടേഷന് പറയുന്നു.